മുക്കത്ത് ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അമ്മയും മകളും മരിച്ചു

Posted on: June 14, 2017 10:40 am | Last updated: June 14, 2017 at 1:02 pm

കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അമ്മയും മകളും മരിച്ചു. ആനയാം കുന്ന് മുണ്ടയാട് മജീദ് മാസ്റ്ററുടെ ഭാര്യ ഷിബ (43), മകള്‍ നിഫ്ത (13) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ മുക്കം കടവ് പാലത്തിന് സമീപം പാഴൂര്‍ തോട്ടം പള്ളിക്ക് സമീപമാണ് അപകടം. മുക്കം ഓര്‍ഫനേജ് എല്‍ പി സ്‌കൂള്‍ അധ്യാപികയാണ് മരിച്ച ഷീബ. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ടിപ്പര്‍ ലോറി അടിച്ചുതകര്‍ത്തു.

രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.