നാലു ലക്ഷത്തിലധികം പേര്‍ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി

Posted on: June 13, 2017 10:35 pm | Last updated: June 13, 2017 at 10:35 pm

ജിദ്ദ: സൗദി അധികൃതര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി നാലു ലക്ഷത്തി നാലായിരത്തി ലധികം പേര്‍ രാജ്യം വിടാനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി സൗദി ജവാസാത്ത് വിഭാഗം മേധാവി കേണല്‍ സുലൈമാന്‍ അല്‍ യഹ്യ അറിയിച്ചു.ഒരു ലക്ഷത്തിലധികം വിദേശികള്‍ ഇത് വരെ രാജ്യം വിട്ട് പോയിട്ടുണ്ട്.റമളാന്‍ അവസാനത്തോടെ തീരുന്ന പൊതുമാപ്പ് അര്‍ഹരായവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ രാജ്യത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അധികൃതര്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജവാസാത്ത് മേധാവി പറഞ്ഞു.