ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ 19 മുതല്‍ 26 വരെ

തിരുവനന്തപുരം: ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി/ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി/ആര്‍ട് ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ 19 മുതല്‍ 26 വരെ നടക്കും. കേരളത്തിന് പുറമെ ലക്ഷദ്വീപിലും യു എ ഇയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. 2017 മാര്‍ച്ചിലെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയിട്ടുള്ള ആറ് വിഷയങ്ങളില്‍ ഏതെങ്കിലും മൂന്ന് വിഷയങ്ങള്‍ക്കുവരെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാം. ഒന്നാം വര്‍ഷ പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികള്‍ ഈ സപ്ലിമെന്ററി പരീക്ഷ എഴുതിയാല്‍ മാത്രമേ രണ്ടാം വര്‍ഷ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനാകൂ. കംപാര്‍ട്‌മെന്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ എന്നതാണ് ഇത്തവണത്തെ പ്രത്യേകത. മാര്‍ച്ചില്‍ വേറെ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. പഴയ സ്‌കീം വിദ്യാര്‍ഥികള്‍ക്ക് പഴയ സിലബിസില്‍ തന്നെ പരീക്ഷ എഴുതാനുള്ള അവസാന അവസരമായിരിക്കും ഇത്. വിശദ വിവരങ്ങളും പരീക്ഷാ ടൈംടേബിളും dhsekerala.gov.in ല്‍ ലഭിക്കും.
Posted on: June 12, 2017 11:46 pm | Last updated: June 13, 2017 at 2:43 pm