ഖറദാവിയുടെ പുസ്തകങ്ങള്‍ക്ക് സഊദിയില്‍ വിലക്ക്

Posted on: June 12, 2017 7:45 pm | Last updated: June 12, 2017 at 7:45 pm

ദോഹ: ഈജിപഷ്യന്‍ പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുടെ പുസ്തകങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ സഊദി വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു. ഖറദാവിയുടെ മുഴുവന്‍ പുസ്തകങ്ങളും സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റികള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ നിന്ന് നീക്കം ചെയ്യാനാണ് വിദ്യാഭ്യാസ മന്ത്രി അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഇസ്സ നിര്‍ദേശിച്ചത്.
ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും നിരോധിച്ചതായി പ്രസ്താവനയില്‍ പറയുന്നു. വ്യാഴാഴ്ച സഊദി അറേബ്യ, ഈജിപ്ത്, യു എ ഇ എന്നീ രാജ്യങ്ങള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഖറദാവി ഉള്‍പ്പെടെ 59 വ്യക്തികളെയും 12 ജീവകാരുണ്യ സംഘടനകളെയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ആരോപണം അടിസ്ഥാന രഹിതവും അപകീര്‍ത്തികരവുമാണെന്ന് ആരോപിച്ച് ഖത്വര്‍ തള്ളിക്കളഞ്ഞു.