Connect with us

Kerala

തോമസ് ജേക്കബ് അവധിക്ക് ശേഷം ജൂണ്‍ 17ന് തിരിച്ചെത്തും

Published

|

Last Updated

തിരുവനന്തപുരം: അവധിക്ക് ശേഷം ജൂണ്‍ 17ന് തിരിച്ചെത്തുമെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പുതിയ ചുമതലയെ കുറിച്ച് സര്‍ക്കാറില്‍ നിന്ന് അറിയിപ്പ് കിട്ടിയിട്ടില്ല. അഴിമതിക്കെതിരെ ഏല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.

ഹൈകോടതിയില്‍ നിന്ന് വ്യാപകമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലായിരുന്നു വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനോട് സര്‍ക്കാര്‍ അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ബന്ധുനിയമന കേസിലെ അന്വേഷണമാണ് ജേക്കബ് തോമസിനെ മാറ്റി നിര്‍ത്തുന്നതിലേക്ക് നയിച്ചതെന്നും വാര്‍ത്തകളുണ്ട്. ആദ്യം ഒരുമാസത്തേക്കാണ് ജേക്കബ് തോമസ് അവധി അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അവധി നീട്ടുകയായിരുന്നു.

നിലവില്‍ ലോകനാഥ് ബെഹ്‌റയാണ് വിജിലന്‍സ് ഡയറക്ടര്‍. ടി.പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂലമായ വിധിയുമായ എത്തിയതോടെ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി വിജിലന്‍സ് ഡയറക്ടറാക്കുകയായിരുന്നു.

Latest