Connect with us

Qatar

പത്ത് മാസത്തേക്ക് വേണ്ട അവശ്യ സാധനങ്ങള്‍ സംഭരിച്ചുവെന്ന് ഖത്തര്‍

Published

|

Last Updated

ദോഹ: അടുത്ത പത്ത് മാസത്തേക്ക് വേണ്ട അവശ്യ സാധനങ്ങള്‍ രാജ്യത്ത് സംഭരിച്ചിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് ജാസിം ബിന്‍ ജാബിര്‍ അല്‍ താനി അറിയിച്ചു. അരി, പഞ്ചസാര, പാല്‍, ധാന്യങ്ങള്‍, പാചകയെണ്ണ തുടങ്ങിയവയുടെ സംഭരണമാണുള്ളത്.  സമാന്തര വിപണിയിലെ സംഭരണം നാല് മാസത്തേക്ക് മതിയാവുന്നതാണ്.

ഖത്വരി ഉത്പന്നങ്ങളുടെ കയറ്റുമതി സാധാരണപോലെ നടക്കുന്നുണ്ട്. ഭക്ഷ്യവിതരണത്തില്‍ യാതൊരു പ്രശ്‌നവുമില്ല. ഖത്വറിന് മതിയായ ഭക്ഷ്യവിതരണമുണ്ട്. യാതൊരു ക്ഷാമവും നേരിടുന്നില്ല. യഥാര്‍ഥത്തില്‍ ഭക്ഷ്യവിതരണം ആവശ്യത്തിലധികമുണ്ട്. എല്ലാ ഉത്പന്നങ്ങളും മതിയായ രീതിയില്‍ സംഭരിച്ചിട്ടുണ്ട്.

ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാം വന്നാല്‍ തന്നെ മറികടക്കാന്‍ അടിയന്തരപദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. ഇറക്കുമതിക്കാര്‍ ഭക്ഷ്യസാധനങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്നും പൗരന്മാരും താമസക്കാരും പരിഭ്രാന്തരാകേണ്ടെന്നും അദ്ദേഹം അറിയിച്ചു.

Latest