വൈകോയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞു

Posted on: June 9, 2017 2:55 pm | Last updated: June 9, 2017 at 2:55 pm

ക്വാലാലംപുര്‍: എംഡിഎംകെ നേതാവ് വൈകോയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ക്വാലാലംപുരിലെ വിമാനത്താവളത്തിലാണ് വൈകോയെ തടഞ്ഞത്. വൈകോയെ കരിമ്പട്ടികയില്‍ പെടുത്തിയതാണ് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മലേഷ്യന്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തു. വൈകോ ഇന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.