തിരുവനന്തപുരത്ത് ബിജെപി ഹര്‍ത്താല്‍ തുടങ്ങി

Posted on: June 8, 2017 8:41 am | Last updated: June 8, 2017 at 12:16 pm

തിരുവനന്തപുരം: ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കാലത്ത് ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ചില മേഖലകളില്‍ ബിജെപി പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. തുടര്‍ന്ന് വിവിധ ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പാറശാല, വെള്ളറട, പൂവാര്‍, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്.

പോലീസ് സാന്നിധ്യത്തില്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. നെയ്യാറ്റിന്‍കരയില്‍ ബസ് തടയാന്‍ ശ്രമിച്ച 17 ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
ചേര്‍ത്തലയില്‍ ബിഎംഎസ് ഓഫീസിന് നേരെയുണ്ടായ ആക്രമത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തല നഗരസഭാ പരിധിയിലും ഇന്ന് ബിജെപി ഹര്‍ത്താല്‍ നടത്തുന്നുണ്ട്.