Connect with us

International

ഇറാന്‍ പാര്‍ലമെന്റിലും തീര്‍ത്ഥാടന കേന്ദ്രത്തിലും ആക്രമണം; ഏഴ് മരണം

Published

|

Last Updated

മോസ്‌കോ:ഇറാന്‍ പാര്‍ലമെന്റിലും തീര്‍ത്ഥാടന കേന്ദ്രമായ ഖൊമേനി ഖബറിടത്തിലും ആക്രമണം. പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ച ആക്രമി സുരക്ഷാഗാര്‍ഡുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.

രാവിലെ 10.15 ഓടെയാണ് പാര്‍ലമെന്റ് കവാടത്തിന് സമീപത്തുനിന്ന് ആക്രമികള്‍ വെടിവെക്കുന്ന ശബ്ദം കേട്ടത്. ഗാര്‍ഡിനെ വെടിവെച്ചതിന് ശേഷം അക്രമി അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് ഹാളിന്റെ അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകള്‍ അടച്ചു. മൂന്നു ആക്രമികളാണ് ഉണ്ടായിരുന്നതെന്നും ഒരാളുടെ കൈയില്‍ പിസ്റ്റളും മറ്റു രണ്ടുപേരുടെ കൈയില്‍ എകെ 47 റൈഫിളുകളുമാണ് ഉണ്ടായിരുന്നതെന്ന് നിയമജ്ഞന്‍ ഏലിയാസ് ഹസ്‌റാത്തി പറഞ്ഞു. പാര്‍ലമെന്റിനുള്ളില്‍ ചിലരെ ബന്ദിയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാസേന പാര്‍ലമെന്റ് വളഞ്ഞു. ഒരാളെ സുരക്ഷാസേന പിടികൂടിയിട്ടുണ്ട്. മൂന്നു പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.

അതേസമയം ഇന്ത്യക്കാര്‍ സുരക്ഷരാണെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.