Connect with us

National

യു പിയില്‍ പശുക്കളെ കൊല്ലുന്നത് ദേശസുരക്ഷാ കുറ്റം

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പശുക്കളെ കൊല്ലുന്നതും നിയമവ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കാതെ കൊണ്ടുപോകുന്നതും ദേശീയ സുരക്ഷാ നിയമം, ഗുണ്ടാ ആക്ട് എന്നിവ പ്രകാരമുള്ള കുറ്റമാക്കി. കറവയുള്ള എല്ലാ മൃഗങ്ങളെയും നിയമവ്യവസ്ഥകള്‍ പാലിച്ച് മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂവെന്നും അല്ലെങ്കില്‍ ദേശീയ സുരക്ഷാ നിയമവും ഗുണ്ട ആക്ടും പ്രകാരം നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതുസംബന്ധിച്ച് ഡി ജി പി സുല്‍ഖന്‍ സിംഗ് ജില്ലാ പോലീസ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. അഖിലേഷ് യാദവ് സര്‍ക്കാറിന്റെ കാലത്താണ് ഈ നിയമം പാസാക്കിയതെങ്കിലും നടപ്പാക്കിയിരുന്നില്ല.

ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.