ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ജയം

Posted on: June 6, 2017 11:50 pm | Last updated: June 7, 2017 at 7:38 pm

കാര്‍ഡിഫ്: ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 87 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 49.3 ഓവറില്‍ 310 റണ്‍സടിച്ചതോടെ ആധിപത്യം കൈവന്നു. ന്യൂസിലാന്‍ഡ് 223ന് ആള്‍ ഔട്ടായി. മൂന്ന് അര്‍ധസെഞ്ച്വറി പ്രകടനങ്ങളാണ് ഇംഗ്ലണ്ടിന് മികച്ച ടോട്ടല്‍ ഒരുക്കിയത്. അലക്‌സ് ഹാല്‍സ് (56), റൂട്ട് (64), ബട്‌ലര്‍ (61 നോട്ടൗട്ട്) എന്നിവരാണ് ഇംഗ്ലണ്ടിനായി ഫിഫ്റ്റി നേടിയത്. 48 റണ്‍സടിച്ച ബെന്‍സ്റ്റോക്‌സിന്റെ ബാറ്റിംഗും നിര്‍ണായകമായി.
ന്യൂസിലാന്‍ഡ്ബൗളിംഗില്‍ മില്‍നെയും ആന്‍ഡേഴ്‌സനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.