കര്‍മ ശാസ്ത്ര മുഖാമുഖം നാളെ സ്വലാത്ത് നഗറില്‍

Posted on: June 5, 2017 11:10 am | Last updated: June 5, 2017 at 11:00 am

മലപ്പുറം: സമസ്ത സെക്രട്ടറി മുഹ്‌യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കര്‍മശാസ്ത്ര മുഖാമുഖം നാളെ സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കും. ഉച്ചക്ക് രണ്ട് മുതല്‍ ഇഫ്ത്വാര്‍ വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ പണ്ഡിതര്‍ക്കാണ് പ്രവേശനം. വിവിധ വിഷയങ്ങളില്‍ സംശയ നിവാരണം നടക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9744748497, 9645600072 എന്നീ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.