റമളാന്‍ കഴിയും വരെ സഅ്‌യ് ചെയ്യുന്ന എല്ലാ നിലകളും ഉംറ തീര്‍തഥാടകര്‍ക്ക് അനുവദിക്കണമെന്ന് മക്ക ഗവര്‍ണര്‍

Posted on: June 3, 2017 10:11 pm | Last updated: June 3, 2017 at 10:11 pm

ജിദ്ദ : റമളാന്‍ കഴിയും വരെ സഅ്‌യ് ചെയ്യുന്ന എല്ലാ നിലകളും ഉംറ തീര്‍തഥാടകര്‍ക്ക് മാത്രമായി അനുവദിക്കാന്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉത്തരവിട്ടു . സഫ മര്‍വക്കിടയിലെ നടത്തം തീര്‍തഥാടകര്‍ക്ക് തിരക്കില്ലാതെ നിര്‍വഹിക്കാന്‍ ഇത് സഹായകരമാകും .

ഗവര്‍ണ്ണറുടെ ഉത്തരവ് നടപ്പാക്കാന്‍ തുടങ്ങിയതായി ഇരു ഹറം കാര്യ വകുപ്പ് മേധാവികള്‍ അറിയിച്ചു. നമസ്‌ക്കരിക്കാന്‍ മസ്അ ഉപയോഗിക്കുന്നവരോട് മറ്റു ഭാഗങ്ങളിലേക്ക് നീങ്ങാന്‍ ആവശ്യപ്പെടും . സഅ’യ് ചെയ്യുന്ന എല്ലാ നിലകളും ഉംറക്കാര്‍ക്ക് മാത്രമായി നീക്കി വെക്കും .

നേരത്തെ തിരക്ക് കുറക്കാന്‍ ത്വവാഫിനും അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌ക്കാരങ്ങള്‍ക്കും മാത്രമായി മത്വാഫ് അനുവദിക്കാന്‍ ഖാലിദ് അല്‍ ഫൈസല്‍ ഉത്തരവിട്ടത് ത്വവാഫ് ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു