ഡല്‍ഹിയിലും കാശ്മീരിലും എന്‍ഐഎ റെയ്ഡ്; ലഷ്കർ ലറ്റർപാഡുകളു‌ം പണവും കണ്ടെടുത്തു

Posted on: June 3, 2017 5:15 pm | Last updated: June 3, 2017 at 7:59 pm

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: തീവ്രവാദ സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി ജമ്മു കാശ്മീരിലും ഡല്‍ഹിയിലും ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഹിസ്ബുള്‍ മുജാഹിദിന്‍, ലശ്കറെ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകളുടെ ലെറ്റര്‍പാടുകളും പെന്‍ഡ്രൈവുകളും ലാപ്‌ടോപ്പുകളും റെയ്ഡില്‍ കണ്ടെടുത്തു. ഒന്നര കോടി രൂപയും വിവിധയിടങ്ങളില്‍ നിന്നായി പിടിച്ചെടുത്തിട്ടുണ്ട്.

കശ്മീരിലെ 14 ഉം ഡല്‍ഹിയിലെ എട്ടും കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. കശ്മീര്‍ വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനി, ലഷ്‌കര്‍ ഇ ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് സയീദ്, നദീം ഖാന്‍, ഫാറൂഖ് അഹ്മദ് ദാര്‍ തുടങ്ങി അഞ്ച് പേര്‍ക്കെതിരെ എന്‍ ഐ എ എ കേസ് രജിസ്റ്റര്‍ ചെയ്തു. ഡൽഹിയിൽ ഗ്രൈയ്റ്റർ കൈലാഷ്, പിതംപുര, ചാന്ദ്നിചൗക്ക് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.