മുഖ്യമന്ത്രി ഇന്നു കൊച്ചി മെട്രോയില്‍ യാത്ര ചെയ്യും

Posted on: June 3, 2017 9:37 am | Last updated: June 3, 2017 at 12:09 pm

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യും. രാവിലെ പതിനൊന്നു മണിക്ക് പാലാരിവട്ടം മെട്രോ സ്‌റ്റേഷനിലെത്തുന്ന മുഖ്യമന്ത്രി ആലുവ വരെയാണ് യാത്ര ചെയ്യുക.

മെട്രോ സ്‌റ്റേഷനുകളില്‍ ക്രമീകരിച്ചിരിക്കുന്ന സൗരോര്‍ജ വൈദ്യുത സംവിധാനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

ഈ മാസം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തിന്റെ സ്വപ്‌നപദ്ധതികളിലൊന്നായ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനതിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.