നാണയങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Posted on: June 2, 2017 8:44 pm | Last updated: June 3, 2017 at 9:05 am

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ നാണയങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 10, 5, 2, ഒന്ന് രൂപ നാണയങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി ചില മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവക്ക് പകരം പുതിയ കറന്‍സികള്‍ അച്ചടിക്കാനാണ് പദ്ധതി.

കറന്‍സി അച്ചടിക്കാന്‍ നാണയങ്ങളേക്കാള്‍ ചെലവ് കുറവാണ് എന്നതാണ് കേന്ദ്രത്തെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ഒരു നാണയം അച്ചടിക്കുന്ന ചെലവില്‍ ആറ് കറന്‍സികള്‍ ഇറക്കാമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.പത്ത് രൂപ നാണയം ഇറക്കാന്‍ 6 രൂപ പത്ത് പൈസ ചെലവ് വരും. ഈ സ്ഥാനത്ത് പത്ത് രൂപ കറന്‍സി അച്ചടിക്കാന്‍ ചെലവാകുന്നത് വെറും 94 പൈസയാണ്.