ഇറ്റാനഗര്‍: കേന്ദ്രസര്‍ക്കാറിന്റെ കശാപ്പ് നിരോധനത്തെ എതിര്‍ത്ത് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിഭാഗവും ബീഫ് കഴിക്കുന്നവരാണെന്നും വ്യക്തിപരമായി താനും ബീഫ് കഴിക്കാറുണ്ടെന്നും പേമ ഖണ്ഡു പറഞ്ഞു.
അരുണാചലിലെ ബിജെപി നേതൃത്വം ബീഫ് നിരോധനത്തെ പിന്തുണക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷയെന്നും പേമ ഖണ്ഡു കൂട്ടിച്ചേര്‍ത്തു. കശാപ്പ് നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് ബിജെപി മുഖ്യമന്ത്രി കൂടിയായ പേമ ഖണ്ഡു നിരോധനത്തെ എതിര്‍ത്ത് രംഗത്തെത്തിയത്.