ആര്‍എസ്എസ് പരിപാടിയില്‍ എംഎല്‍എ പങ്കെടുക്കാന്‍ പാടില്ലായിരുന്നു: കോടിയേരി

Posted on: June 1, 2017 1:33 pm | Last updated: June 1, 2017 at 2:55 pm

തിരുവനന്തപുരം: ആര്‍ എസ് എസ് പരിപാടിയില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ യു അരുണ്‍ പങ്കെടുത്തതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരിപാടിയില്‍ സിപിഎം. എംഎല്‍എ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും വിശദീകരണം ലഭിച്ച ശേഷം കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും കോടിയേരി പറഞ്ഞു.

ബുധനാഴ്ച ആര്‍എസ്എസ് സേവാപ്രമുഖ് ആയിരുന്ന കുഞ്ഞിക്കണ്ണന്റെ സ്മരണക്കായി ഊരകം ശാഖ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ പുസ്തക വിതരണ പരിപാടിയാണ് അരുണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തത്. ആര്‍എസ്എസ് പരിപാടിയില്‍ എംഎല്‍എ പങ്കെടുക്കുന്ന പടം പ്രചരിച്ചതോടെ സിപിഎം ജില്ല നേതൃത്വം വിശദീകരണം തേടിയിരുന്നു.