കെജ്‌രിവാളിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മക്ക് നേരെ വെടിവെപ്പ്

Posted on: June 1, 2017 12:15 pm | Last updated: June 1, 2017 at 2:05 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മയുടെ കാറിന് നേരെ വെടിവെപ്പ്. ബൈക്കില്‍ എത്തിയ രണ്ട് പേര്‍ രാഹുല്‍ ശര്‍മയുടെ കാറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് ശര്‍മ പറഞ്ഞു. ചൊവ്വാഴ്ച ഗ്രേറ്റര്‍ നോയിഡയിലെ ഗൗര്‍ നഗരത്തില്‍വച്ചാണ് സംഭവം.

ശര്‍മക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡല്‍ഹിയിലെ പൊതുമരാമത്തുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളാണ് രാഹുല്‍ ശര്‍മ. രണ്ടു കോടിയുടെ അഴിമതിയില്‍ കെജ് രിവാളിനും ബന്ധുക്കള്‍ക്കും പങ്കുണ്ടെന്നായിരുന്നു ശര്‍മയുടെ ആരോപണം.