Connect with us

Gulf

സെലകടീവ് ടാക്‌സ്: പാനീയക്കമ്പനികള്‍ കാനുകളുടെ വലിപ്പം കുറച്ചേക്കും

Published

|

Last Updated

ജിദ്ദ: റമളാന്‍ 16 മുതല്‍ സഊദിയില്‍ സെലക്ടീവ് ടാക്‌സ് പ്രാബല്യത്തില്‍ വരാനിരിക്കേ വിപണിയില്‍ പിടിച്ച് നില്‍ക്കാനായി എനര്‍ജ്ജി ഡ്രിങ്ക്‌സ് കമ്പനികളും ശീതള പാനീയ ഉത്പാദകരും കാനുകളുടെ വലിപ്പം കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

എനര്‍ജ്ജി ഡ്രിംഗ്‌സിനു വിലയുടെ 100 ശതമാനവും ശീതള പാനീയങ്ങളുടേത് 50 ശതമാനവുമാണു വര്‍ധിക്കുക.നിലവില്‍ ഈടാക്കുന്ന വില നിലവാരമനുസരിച്ച് 1.5 റിയാലിന്റെ ശീതള പാനീയങ്ങള്‍ക്ക് 2.25 റിയാലും 2 റിയാല്‍ മുതല്‍ തുടങ്ങുന്ന വിവിധ വിലകളിലുള്ള എനര്‍ജ്ജി ഡ്രിംഗിനു ചുരുങ്ങിയ വില 4 റിയാല്‍ ആയി മാറുകയും ചെയ്യും. വിലയിലുണ്ടാകുന്ന ഈ മാറ്റം വിപണിയില്‍ തിരിച്ചടിയാകുമെന്ന് കമ്പനികള്‍ ഭയക്കുന്നുണ്ട്.

നിലവിലുള്ള കാനുകളുടെ വലിപ്പം കുറച്ച് വില്‍പന നടത്താന്‍ നിയമം അനുവദിക്കുന്നതിനാല്‍ കാനുകളുടെ വലിപ്പം കുറച്ച് വിലയിലും കുറവ് വരുത്തി വിപണിയില്‍ പിടിച്ച് നില്‍ക്കാനായിരിക്കും ഉത്പാദകര്‍ ശ്രമിക്കുക.

Latest