കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം; 80 മരണം

Posted on: May 31, 2017 1:44 pm | Last updated: May 31, 2017 at 2:56 pm

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 80 ആയി. 350ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇന്ത്യന്‍ എംബസിയുടെ വാതിലുകളും ജനലുകളും തകര്‍ന്നു. ജീവനക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

സ്‌ഫോടനത്തെ തുടര്‍ന്ന് കാബൂളിലെ നയതന്ത്ര മേഖല ശക്തമായ പുകയില്‍ മുങ്ങി. ദുരന്തസ്ഥലത്ത് മൃതദേഹങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാണ് അക്രമികളെന്നോ എന്താണ് ലക്ഷ്യമെന്നോ വ്യക്തമല്ല. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്ന ഏറ്റവും ശക്തമായ സ്‌ഫോടനമാണ് ഇന്നുണ്ടായത്.