ബാര്‍ കോഴ,ബന്ധുനിയമനക്കേസ് വിജിലന്‍സ് അവസാനിപ്പിച്ചു: വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

Posted on: May 30, 2017 12:52 pm | Last updated: May 30, 2017 at 4:41 pm

കൊച്ചി: മുന്‍ മന്ത്രി ഇപി ജയരാജന്‍ പ്രതിയായ ബന്ധുനിയമനകേസും എഡിജിപി ശങ്കര്‍ റെഡ്ഡിക്കെതിരായ ബാര്‍ കോഴക്കേസും വിജിലന്‍സ് അവസാനിപ്പിച്ചു. ഇരു കേസുകളിലും പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
വിജിലന്‍സിന് കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് നേരിടേണ്ടിവന്നത്. ജൂണ്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും.
ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന കേസ് നിലനില്‍ക്കില്ലെന്ന് ഇന്നലെ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.
ബന്ധുനിയമനക്കേസില്‍ പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. വിവാദ നിയമനം ലഭിച്ചിട്ടും സ്ഥാനമേല്‍ക്കാത്തതുകൊണ്ട് രണ്ടാംപ്രതി പി.കെ. സുധീറും നേട്ടമുണ്ടാക്കിയില്ലെന്ന് വിജിലന്‍സ്് ഡി.വൈ.എസ്.പി. വി. ശ്യാംകുമാര്‍ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം ജനവികാരത്തിന് അടിമപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന വിമര്‍ശനവും വിജിലന്‍സിന് ഹൈക്കോടതിയില്‍ നിന്ന് കേള്‍ക്കേണ്ടിവന്നു.