കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തും

Posted on: May 29, 2017 10:18 pm | Last updated: May 30, 2017 at 12:26 pm

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ജൂണ്‍ 17ന് ആലുവയിലാണ് ഉദ്ഘാടനം. പ്രധാനമന്ത്രി എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.

നേരത്തെ, ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം ഒഴിവാക്കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. മെയ് 30ന് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുമെന്നും പ്രധാനമന്ത്രിക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു.

തീയതി നിശ്ചയിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ സമയത്തിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതോടെയാണ് വിവാദത്തിന് വിരാമമായത്.