മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ മകന് അഞ്ച് വര്‍ഷം തടവ്

Posted on: May 29, 2017 5:10 pm | Last updated: May 29, 2017 at 7:05 pm

ന്യൂഡല്‍ഹി: വാഹനാപകടക്കേസില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ മകന്‍ അജയ് മീത്തായിക്ക് തടവ് ശിക്ഷ. അഞ്ച് വര്‍ഷത്തെ തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. 2011ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അപകടത്തില്‍ ഇറോം റോജര്‍ എന്ന യുവാവ് മരിച്ചിരുന്നു.