തനിക്കെതിരെ നിയമനടപടി എന്തിനെന്ന് ഡിജിപി സെന്‍കുമാര്‍

Posted on: May 29, 2017 11:31 am | Last updated: May 29, 2017 at 2:24 pm

തിരുവനന്തപുരം; തനിക്കെതിരെ നിയമനടപടി എന്തിനെന്ന് ഡിജിപി സെന്‍കുമാര്‍. വസ്തുതയറിയാന്‍ വിവരാവകാശപ്രകാരം സര്‍ക്കാരിന് അപേക്ഷ നല്‍കും.
ഇന്ന് വിവരാവകാശഅപേക്ഷ സമര്‍പ്പിക്കും, മറുപടിലഭിച്ചശേഷം തുടര്‍നടപടിക്ക് ആലോചനയെന്നും സെന്‍കുമാര്‍ പ്രതികരിച്ചു.

പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവെന്‍സസ് സെല്‍ എ.ഐ.ജി. വി. ഗോപാല്‍ കൃഷ്ണന്റെ പരാതിയിലാണ് സെന്‍കുമാറിനെതിരേ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതിക്ക് ഉത്തരവിട്ടത്. പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായിരിക്കെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

സെന്‍കുമാറും ഗോപാല്‍ കൃഷ്ണനും തമ്മില്‍ വര്‍ഷങ്ങളായി പോരടിക്കുകയാണ്. സെന്‍കുമാറിനെതിരേ നിയമനടപടിക്ക് അനുമതി തരണമെന്ന് ആവശ്യപ്പെട്ട് 2006 മുതല്‍ ഗോപാല്‍ കൃഷ്ണന്‍ സര്‍ക്കാരിനെ സമീപിക്കുകയാണ്. അനുമതി നല്‍കിയില്ല. 2012ല്‍ വീണ്ടും അപേക്ഷ നല്‍കി. ഇതിനും അന്നത്തെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നില്ല. ഈ പരാതിയാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ഉപയോഗിച്ചത്.