വിശ്വാസികള്‍ക്ക്‌ റംസാന്‍ ആശംസയുമായി പ്രധാനമന്ത്രി

Posted on: May 28, 2017 2:02 pm | Last updated: May 29, 2017 at 10:36 am

ന്യൂഡല്‍ഹി: റംസാന്‍ നോമ്പ് അനുഷ്ഠിക്കുന്ന വിശ്വാസികള്‍ക്ക് ആദരം അര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനായി എല്ലാവരും ഒറ്റ മനസായി നിലകൊള്ളണം. റമദാന്‍ മാസത്തില്‍ പ്രാര്‍ഥനക്കും ആത്മീയതക്കും ദാനധര്‍മങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിശ്വാസികളെയും അവിശ്വാസികളെയും ഒരു പോലെ അംഗീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. മുന്‍ഗാമികള്‍ പകര്‍ന്നു നല്‍കിയ അനുഷ്ഠാനങ്ങള്‍ വഴി നമ്മള്‍ ഭാഗ്യവാന്മാരാണ്. ഇന്ത്യയുടെ നാനാത്വത്തില്‍ അഭിമാനിക്കുന്നു. ഈ നാനാത്വമാണ് രാജ്യത്തിന്റെ ശക്തിയെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.