ഈജിപ്തില്‍ വെടിവെപ്പ് 23 പേര്‍ കൊല്ലപ്പെട്ടു

Posted on: May 26, 2017 8:24 pm | Last updated: May 26, 2017 at 8:24 pm

കെയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യന്‍ വിശ്വാസികളുമായി സഞ്ചരിച്ച ബസിന് നേരെ ഉണ്ടായ വെടിവെപ്പില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഈജിപ്തിലെ ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടത്.

മിന്‍യാ പ്രവിശ്യയിലെ സെന്റ് സാമുവല്‍ മോണാസ്ട്രി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. തലസ്ഥാന നഗരമായ കെയ്‌റോയില്‍ നിന്ന് 220 കിലോ മീറ്റര്‍ അകലെയാണ് മിന്‍യാ പ്രവിശ്യ.

ഈജിപ്തിലെ ന്യൂനപക്ഷ വിഭാഗമാണ് കോപ്റ്റിക് ക്രിസ്ത്യാനികള്‍. ഇവര്‍ക്കെതിരെ രാജ്യത്ത് മുമ്പും ആക്രമണങ്ങള്‍ നടന്നിരുന്നു. ഏപ്രില്‍ മാസത്തില്‍ ഇത്തരത്തില്‍ ഇവരുടെ പള്ളികളിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍കൊല്ലപ്പെട്ടിരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റാണ് അന്ന് ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്‌