കന്നുകാലി വില്‍പന നിരോധനം; നിയമം അംഗീകരിക്കാനാവില്ല: കെടി ജലീല്‍

Posted on: May 26, 2017 6:37 pm | Last updated: May 26, 2017 at 6:37 pm
SHARE

മലപ്പുറം: കന്നുകാലി വില്‍പനയില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ അംഗീകരിക്കില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. ഇത്തരം നീക്കങ്ങള്‍ സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ജലീല്‍ പറഞ്ഞു.കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ ഭക്ഷണ സംസ്‌കാരങ്ങളും രീതികളുമാണ് നിലനില്‍ക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ നിയമം എങ്ങനെ നടപ്പാക്കാന്‍ സാധിക്കും.

ജനങ്ങളെ നിയമം ലംഘിക്കാന്‍ വേണ്ടി ഭരണകൂടം തന്നെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ശരിയെന്ന് തോന്നുന്നതെ ജനങ്ങള്‍ അംഗീകരിക്കൂ. ശരിയേതെന്ന് നല്ല കാഴ്ചപ്പാടുള്ളവരാണ് പൊതുസമൂഹം. ഈ കാഴ്ചപ്പാടിന് വിരുദ്ധമായ നിയമം കൊണ്ടുവന്നാല്‍ അതിന്റെ ഭാവി കണ്ടറിയണമെന്നും മന്ത്രി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here