വാടക വീട്ടില്‍ പെണ്‍വാണിഭം; യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

Posted on: May 26, 2017 1:59 pm | Last updated: May 26, 2017 at 1:50 pm

തിരൂരങ്ങാടി: വാടക വീട്ടില്‍ അനാശാസ്യം നടത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ചെമ്മാട് വലിയാട്ട് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് അനാശാസ്യം പിടികൂടിയത്. ഒരു യുവതിയേയും യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചിലെ കാഞ്ഞിരംവീട്ടില്‍ അന്‍സാര്‍ (40), പാലക്കാട് ആലത്തൂര്‍ സ്വദേശി രാജലക്ഷ്മി (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 12 നാണ് സംഭവം.

ഈ ക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി നാട്ടുകാര്‍ മാസങ്ങള്‍ക്ക് മുമ്പ് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടത്രെ. കഴിഞ്ഞ ദിവസം രാത്രി സംശയം തോന്നിയ നാട്ടുകാര്‍ വീട് വളഞ്ഞ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ കണ്‍മുമ്പില്‍ നിന്ന് ഒരാള്‍ രക്ഷപ്പെട്ടു. മറ്റൊരാളെ നാട്ടുകാര്‍ കയ്യോടെ പോലീസിനെ ഏല്‍പിക്കുകയും ഇയാളെ പോലീസ് ജീപ്പില്‍ കയറ്റുകയും ചെയ്തിരുന്നു. അല്‍പ സമയത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. പിടിയിലായ അന്‍സാറാണ് ക്വാര്‍ട്ടേഴ്‌സ് വാടകക്കെടുത്തിട്ടുള്ളത്. പ്രതികളെ സ്റ്റേഷനില്‍ കൊണ്ടു പോയ ശേഷം സ്റ്റേഷനിലെത്തിയ നാട്ടുകാരോട് ഡ്യൂട്ടി പോലീസ് അസഭ്യം പറഞ്ഞതായും നാട്ടുകാര്‍ ആരോപിച്ചു.