National
സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടം ഉള്‍വനത്തില്‍ നിന്ന് കണ്ടെത്തി; പൈലറ്റുമാരെ കുറിച്ച് വിവരമില്ല

ഗുവാഹത്തി: മലയാളി പൈലറ്റുമായി കാണാതായ സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടം ഉള്‍വനത്തില്‍ നിന്ന് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ല. കരസേനയും വ്യോസേനയും അസം, അരുണാചല്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനമേഖലകളില്‍ ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു.
ചൊവ്വാഴ്ചയാണ് തേസ്പുര്‍ വ്യോമത്താവളത്തില്‍നിന്നു പരിശീലനപ്പറക്കല്‍ നടത്തിയ സുഖോയ് വിമാനം അപ്രത്യക്ഷമായത്. തേസ്പുരില്‍ നിന്നു 60 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. തിരുവനന്തപുരം സ്വദേശി അച്യുത് ദേവ് ആണ് വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരില്‍ ഒരാള്‍.
---- facebook comment plugin here -----