Connect with us

Gulf

നടപ്പുവര്‍ഷം ആദ്യപാദത്തില്‍ ദുബൈയില്‍ അനുവദിച്ചത് 1.7 കോടി വിസകള്‍

Published

|

Last Updated

ദുബൈ താമസ കുടിയേറ്റ വകുപ്പ് ഓഫീസിലെത്തിയ സന്ദര്‍ശകരുമായി
മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി സംസാരിക്കുന്നു

ദുബൈ: ദുബൈയില്‍ ഈ വര്‍ഷം ആദ്യപാദത്തില്‍ എമിഗ്രേഷന്‍ 1.7 കോടി വിസകള്‍ അനുവദിച്ചുവെന്ന് താമസ-കുടിയേറ്റ വിഭാഗം അറിയിച്ചു. ജനുവരി മുതല്‍ മെയ് അവസാനം വരെയുള്ള കണക്കാണിത്. 2016ല്‍ ഈ കാലയളവില്‍ 1.55 കോടി വിസകളാണ് അനുവദിച്ചത്. ഈ വര്‍ഷം ആദ്യപാദത്തില്‍ വകുപ്പ് 45 ലക്ഷം താമസ ഇടപാടുകളാണ് പൂര്‍ത്തീകരിച്ചുകെടുത്തത്. അതേസമയം കഴിഞ്ഞ വര്‍ഷം 26 ലക്ഷം ഇടപാടുകളാണ് നടന്നതെന്ന് വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.

താമസകുടിയേറ്റ വകുപ്പിന്റെ മിക്ക സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റിയത് ഉപയോക്താക്കള്‍ക്ക് വളരെ വേഗമേറിയതും കൂടുതല്‍ കാര്യക്ഷമവുമായ അനുഭവം ഈ മേഖലയില്‍ സൃഷ്ടിച്ചിട്ടുണ്ട്. സ്മാര്‍ട് ഫോണുകളുലുടെയും ടാബ്‌ലറ്റുകളുടെയും മറ്റു ഇതര ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചും വകുപ്പിന്റെ സേവനങ്ങള്‍ ഏറ്റവും വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തുന്നത് കൊണ്ട് ഓഫീസുകള്‍ സന്ദര്‍ശികാതെ അവരുടെ അരികിലേക്ക് സേവനങ്ങള്‍ എത്തുന്നു. ഇത് ഉപയോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യുന്നുവെന്ന് താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ടൈപ്പിംഗ് സെന്ററുകളിലേക്കും അമര്‍ ബിസിനസ് സെന്റെറിലേക്കും അപേക്ഷകളുടെ സംസ്‌കരണം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇതുവഴി 90 ശതമാനം ഉപയോക്താക്കളുടെ ഓഫീസ് സന്ദര്‍ശനം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈമേഖലയില്‍ പൂജ്യമാണ് ദുബൈ എമിഗ്രേഷന്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് ഓരോ ദിവസവും ശരാശരി 3,000 പേര്‍ ഞങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണുകള്‍ അല്ലെങ്കില്‍ ടാബ്‌ലറ്റുകള്‍ ഉപയോഗിച്ച് എവിടെ നിന്നും വകുപ്പിന്റെ സേവനങ്ങള്‍ ലഭിക്കുന്ന രീതിയില്‍ സ്മാര്‍ട് സംവിധാന രീതികള്‍ വകുപ്പ് തയ്യാറാക്കിയത്‌കൊണ്ട് സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മേജര്‍ ജനറല്‍ കൂട്ടിചേര്‍ത്തു.
ദുബൈയിലെ മിക്ക കമ്പനികളും സ്മാര്‍ട് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ട് ജീവനക്കാരുടെ വിസകള്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ജി ഡി ആര്‍ എഫ് എ ഓഫീസുകള്‍ സന്ദര്‍ശനം ആവശ്യമില്ല. പുതിയ ഇ വിഷന്‍ സംവിധാനത്തിലുള്ള വകുപ്പിന്റെ സ്മാര്‍ട് രീതികള്‍കൊണ്ട് റസിഡന്‍സി പെര്‍മിറ്റുകള്‍, പുതുക്കുക, റദ്ദാക്കുക തുടങ്ങിയ നിരവധി സേവനങ്ങളാണ് അനുവദിക്കുന്നത്.

 

---- facebook comment plugin here -----

Latest