ജമ്മുവില്‍ സ്‌കൂള്‍ബസ് അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത തെറ്റ്; കുട്ടികളെല്ലാം സുരക്ഷിതരെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രജൗറിയില്‍ സകൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 38 വിദ്യാർഥികൾ മരിച്ചു. 40 കുട്ടികളുമായി പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. രജൗറിയിലെ മഞ്ചഗോട്ടില്‍ നിന്ന് പീര്‍ കീ ഗലിയിലേക്ക് പോകുകയായിരുന്നു ബസ്. വിനോദയാത്രക്ക് പോയതായിരുന്നു കുട്ടികള്‍.
Posted on: May 25, 2017 8:14 pm | Last updated: May 26, 2017 at 10:17 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത തെറ്റായ വിവരമെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ മന്‍സൂര്‍ മിര്‍. പ്രദേശത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തെറ്റായ വിവരം നല്‍കുകയും ദേശീയ ഏജസികള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.

ബസ് കൊക്കയിലേക്ക് മറിഞ്ഞ 38 കുട്ടികള്‍ മരിച്ചതായി പ്രദേശത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

വിനോദ യാത്രയ്ക്ക് പോയ സ്‌കൂള്‍ കുട്ടികള്‍ സുരക്ഷിതരായി തിരിച്ചെത്തിയെന്ന് രജൗരി ഡെപ്യൂട്ടി കമ്മിഷണര്‍ മന്‍സൂര്‍ മിര്‍ പറഞ്ഞു.