മാസപ്പിവി നിരീക്ഷിക്കാന്‍ സഊദിയിലെ മുസ്ലിം മതവിശ്വാസികളോട് സഊദി സുപ്രീം കോര്‍ട്ട്

Posted on: May 24, 2017 12:10 pm | Last updated: May 24, 2017 at 12:24 pm

റിയാദ് :മെയ് 25 വ്യാഴാഴ്ച്ച വൈകുന്നേരം റംസാന്‍ മാസപ്പിവി നിരീക്ഷിക്കാന്‍ സഊദിയിലെ എല്ലാ മുസ്ലിം മത വിശ്വാസികളോടും സഊദി സുപ്രീം കോര്‍ട്ട്. മെയ് 25ാം തീയ്യതി വ്യാഴാഴ്ച്ചയാണ് ശഅബാന്‍ മാസം 29. അന്ന് വൈകുന്നേരമാണ് വിശുദ്ധ റമദാന്റെ ആരംഭമായ മാസപ്പിറവി ദര്‍ശിക്കേണ്ടത്.

നഗ്‌ന നേത്രങ്ങള്‍കൊണ്ടോ ബൈനോക്കുലര്‍ പോലെയുള്ള ഉപകരണങ്ങളുടെ സഹായത്താലോ മാസപ്പിറവി നിരക്ഷിക്കാവുന്നതാണ്. മാസപ്പിറവി ദൃശൃമായവര്‍ തൊട്ടടുത്ത കോടതികളിലോ ബന്ധപ്പെട്ട അധികൃതരെയൊ വിവരമറിയിക്കണം.

വ്യാഴം വൈകീട്ട് മാസപ്പിറവി ദൃശ്യമായാല്‍ മെയ് 25 ന് ശഅബാന്‍ മാസം അവസാനിച്ച് മെയ് 26വെള്ളിയാഴ്ച റംസാന്‍ ഒന്നാം തീയതിയായി കണക്കാക്കി പുണ്യറമദാന് തുടക്കമാവും.

വ്യാഴാഴ്ച്ച സൗദിയിലെവിടെയും മാസപ്പിറി കണ്ടതായി വിശ്വാസൃയോഗൃമായ വിവരം ലഭൃമായില്ലെങ്കില്‍ മെയ് 26ാം തീയ്യതി വെള്ളിയാ ഴ്ച ശാബാന്‍ മാസം മുപ്പത് പൂര്‍ത്തിയായതായും മെയ് 27ാം തീയ്യതി ശനിയാഴ്ച മുതല്‍ ഒന്നാം തീയതിയായി കണക്കാക്കി അനുഗ്രഹീത റമദാന് തുടക്കമാവും.