പെയിന്റ് വിവാദം: ബെഹ്‌റയെ പിന്തുണച്ച് മുഖ്യമന്ത്രി

Posted on: May 24, 2017 11:12 am | Last updated: May 24, 2017 at 4:44 pm

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് വേണമെന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിറങ്ങള്‍ തിരിച്ചറിയാന്‍ കമ്പനിയുടെ പേരും കളര്‍ കോഡും സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. എല്ലാം നിയമപരമായി തന്നെയാണ് നടന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കി.

വി.ഡി. സതീശന്റെ ചോദ്യത്തിന് മറുപടിയായി ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.