ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി

Posted on: May 24, 2017 10:42 am | Last updated: May 24, 2017 at 6:44 pm

തിരുവനന്തപുരം: ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ. പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനമാകുന്ന പരാമര്‍ശങ്ങളുണ്ട്. ഉള്ളടക്കം അറിയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അറിയിച്ചില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇതേതുടര്‍ന്നു കൂടുതല്‍ പരിശോധനകള്‍ക്കു ചീഫ് സെക്രട്ടറി ശിപാര്‍ശ നല്‍കി.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനു മുഖ്യമന്ത്രിയെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയമപ്രശ്‌നം ചൂണ്ടിക്കാണിച്ചു ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു കെ.സി. ജോസഫ് എംഎല്‍എ കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്നു നിയമ സെക്രട്ടറിയുടെ ഉപദേശം അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ നിന്നു വിട്ടുനിന്നിരുന്നു.