Connect with us

Gulf

ഷാര്‍ജയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു; സുരക്ഷിത പദ്ധതി യാഥാര്‍ഥ്യമാക്കും

Published

|

Last Updated

ഷാര്‍ജയില്‍ വാര്‍ത്താസമ്മേളനത്തില്‍ പോലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍
സൈഫ് അല്‍ സിരി അല്‍ ശംസി സംസാരിക്കുന്നു

ഷാര്‍ജ: ഷാര്‍ജയില്‍ കുറ്റകൃത്യങ്ങള്‍ പ്രതിവര്‍ഷം 10 ശതമാനം കുറയുന്നുവെന്ന് പോലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ സൈഫ് അല്‍ സിരി അല്‍ ശംസി പറഞ്ഞു. ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പോലീസ് മേധാവി. 2016ല്‍ ഒരു ലക്ഷം ആളുകള്‍ക്കിടയില്‍ 123 കുറ്റകൃത്യങ്ങളാണ് നടന്നത്. 2021 ഓടെ ഇത് 75 ആയി കുറക്കും. ഭവനഭേദനം ഉള്‍പെടെ 15 കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയത്. ജനകീയ പോലീസാണ് കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണം. അബു ഷഗാറ ഭാഗത്താണ് കൂടുതല്‍ കുറ്റകൃത്യങ്ങള്‍. വാഹനാപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തില്‍ ശരാശരി 10 പേരാണ് മരിച്ചത്. 2021ഓടെ മൂന്നായി കുറക്കും. ഏഷ്യക്കാരാണ് കൂടുതലായി അപകടത്തില്‍പെടുന്നത്. തെരുവില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ അപകടത്തില്‍പെടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഷാര്‍ജയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്നും പോലീസ് മേധാവി പറഞ്ഞു. പട്രോളിംഗ് ശക്തിപ്പെടുത്തും. അതിനു ആധുനിക രീതികള്‍ അവലംബിക്കും. സൈക്കിള്‍ വരെ പോലീസ് ഉപയോഗിക്കുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ബോധവത്കരണം നടത്തണം.

ഷാര്‍ജ സുരക്ഷിത നഗരം പദ്ധതി താമസിയാതെ നടപ്പാക്കുമെന്ന് പോലീസ് മേധാവി പറഞ്ഞു. നഗരത്തെ മുഴുവന്‍, ക്യാമറയുടെ നിരീക്ഷണ വലയത്തിലാക്കുന്ന പദ്ധതിയാണിത്. ഇപ്പോള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 182 സ്റ്റാന്റിംഗ് ക്യാമറകളുണ്ട്. 30 മൊബൈല്‍ ക്യാമറകള്‍ വേറെ. ഇവയെ വ്യത്യസ്ത ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുമെന്നും പോലീസ് മേധാവി പറഞ്ഞു
വേനലവധി ആഘോഷിക്കാന്‍ ഫഌറ്റും വില്ലയും അടച്ചിട്ട് സ്വന്തം രാജ്യത്തേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് സംരക്ഷണത്തിന് ഷാര്‍ജ പോലീസിന്റെ വെബ് സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യണം. കൂടാതെ, തങ്ങളുടെ താമസയിടങ്ങളില്‍ സംശയകരമായ അവസ്ഥയില്‍ ആരെയെങ്കിലും കണ്ടാല്‍ പോലീസിനെ വിവരം ധരിപ്പിക്കാന്‍ അയല്‍വാസികളുടെ സഹായം തേടണമെന്നും പോലീസ് മേധാവി പറഞ്ഞു

---- facebook comment plugin here -----

Latest