എന്‍.എസ്.ജി ബേണ്‍ സമ്മെളനം അടുത്തമാസം

Posted on: May 21, 2017 5:03 pm | Last updated: May 21, 2017 at 5:03 pm

ന്യൂഡല്‍ഹി: ആണവ വിതരണ സംഘത്തിെന്റ (എന്‍.എസ്.ജി) പൂര്‍ണ്ണസമ്മേളനം അടുത്തമാസം സ്വിസ് തലസ്ഥാനമായ ബേണില്‍ നടക്കും. എന്നാല്‍, ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനം ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. ചൈനയുടെ ശക്തമായ എതിര്‍പ്പ് ഇന്ത്യയുടെ സാധ്യത കുറക്കുന്നുവെന്നാണ് വിദഗ്ധാഭിപ്രായം. ആണവായുധങ്ങള്‍, സാേങ്കതിക വിദ്യ തുടങ്ങിയവയുടെ കയറ്റുമതി നിയന്ത്രിക്കുന്ന സംഘത്തില്‍ അംഗത്വത്തിനായി കഴിഞ്ഞ വര്‍ഷം മെയിലാണ് ഇന്ത്യ അപേക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സോള്‍ സമ്മേളനത്തിലാണ് ഇന്ത്യയുടെ അംഗത്വം ചര്‍ച്ചയാകുന്നത്. അണവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തുടക്കത്തില്‍ തന്നെ ചൈന ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ത്തിരുന്നു. രണ്ടാമതും അംഗത്വത്തിനു വേണ്ടി ഇന്ത്യ ശ്രമം ശക്തമാക്കിയിട്ടുണ്ട്. യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്,റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും ചൈന ഇപ്പോഴുംഎതിര്‍പ്പില്‍ തന്നെയാണ്. ബേണ്‍ സമ്മേളനത്തില്‍ ഇന്ത്യയുടെ അംഗത്വം ചര്‍ച്ചയാകുമെങ്കിലും സാഹചര്യങ്ങളില്‍ മാറ്റമൊന്നുമില്ലാത്തതിനാല്‍ ഇന്ത്യക്ക് സാധ്യത കുറവാണെന്നാണ് വിദഗ്ധാഭിപ്രായം