Connect with us

International

വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ

Published

|

Last Updated

സോള്‍: എല്ലാതരം ഉപരോധങ്ങളും ഭീഷണികളും കാറ്റില്‍ പറത്തി ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയോടെയായിരുന്നു പരീക്ഷണമെന്നും 500 കിലോമീറ്റര്‍ പരിധിയുള്ളതാണ് ഇന്നത്തെ മിസൈലെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.

കഴിഞ്ഞയാഴ്ചയും ഉത്തര കൊറിയ ആണവ മിസൈല്‍ പരീക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമതി തിങ്കളാഴ്ച ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് പുതിയ പരീക്ഷണം. പടിഞ്ഞാറന്‍ പ്രദേശമായ പുക്ചാങില്‍ വെച്ചായിരുന്നു ഇന്നത്തെ പരീക്ഷണം.

ഐക്യരാഷ്ട്രസഭയുടെ നിരോധനം നിലനില്‍ക്കെ, ഇക്കൊല്ലം ഒട്ടേറെ മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിരുന്നു. അണ്വായുധ പരീക്ഷണവും നടത്തി. ഇതേത്തുടര്‍ന്ന് ഉത്തര കൊറിയയ്ക്കുമേല്‍ സൈനികനടപടിക്ക് യു.എസ്. തയ്യാറെടുത്തിരുന്നു. ഇരുരാജ്യങ്ങളുടെയും പോര്‍വിളി ഈ മേഖലയിലെ സംഘര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് വീണ്ടും മിസൈല്‍ പരീക്ഷണം

Latest