ഇറാനില്‍ വീണ്ടും ഹസന്‍ റൂഹാനി പ്രസിഡന്റാകും

Posted on: May 20, 2017 8:22 pm | Last updated: May 21, 2017 at 3:29 pm

ടെഹറാന്‍: ഇറാന്‍ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ പ്രസിഡന്റ് പദവിയില്‍ വീണ്ടും ഹസന്‍ റൂഹാനിയെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇറാന്‍ ജനത. വെള്ളിയാഴ്ച്ച നടന്ന തിരഞ്ഞെടുപ്പില്‍ 57 ശതമാനം വോട്ടുമായാണ് റൂഹാനി വിണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

എതിര്‍സ്ഥാനാര്‍ത്ഥി ഇബ്രാഹീം റഈസിയെയാണ് റൂഹാനി പരാജയപ്പെടുത്തിയിത്. 41.12 കോടി വോട്ടുകള്‍ പോള്‍ചെയ്തതില്‍ റൂഹാനി 2.35 കോടി വോട്ട് സ്വന്തമാക്കിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് 1.58 വോട്ടുകള്‍മാത്രമാണ് സ്വന്തമാക്കാനായത്.

പാശ്ചാത്യരാജ്യങ്ങളുമായി നല്ലബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഹസന്‍ റൂഹാനി. ഇറാന്റെ മേല്‍ വര്‍ഷങ്ങളോളമുണ്ടായിരുന്ന സാമ്പത്തിക ഉപരോധം ഒത്തുതീര്‍പ്പിന്റെ വഴിയിലെത്തിച്ചത് റൂഹാനിയായിരുന്നു. 2013ല്‍ 50.88 ശതമാനം വോട്ടുനേടിയാണ് റൂഹാനി വിജയിച്ചത്.