ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിയുടേത് ധീരമായ നടപടിയെന്ന് മുഖ്യമന്ത്രി

Posted on: May 20, 2017 12:56 pm | Last updated: May 20, 2017 at 11:37 pm

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.യുവതിയുടേത് ഉദാത്തവും ധീരവുമായ നടപടിയിയെന്നായിരുന്നു സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. ആ പെണ്‍കുട്ടിക്ക് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന പേരില്‍ അറിയപ്പെടുന്ന ഹരി എന്നയാളുടെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്.