കൈയേറ്റം ഒഴിപ്പിക്കല്‍ തടഞ്ഞ സംഭവത്തില്‍ പോലീസുകാര്‍ക്ക്‌ സമണ്‍സ്

Posted on: May 20, 2017 12:28 pm | Last updated: May 20, 2017 at 2:40 pm

ഇടുക്കി: ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കല്‍ തടഞ്ഞ സംഭവത്തില്‍ രണ്ട് എസ് ഐ മാര്‍ക്ക് ഇടുക്കി ജില്ലാ കലക്ടര്‍ സമന്‍സ് അയച്ചു. ദേവികുളം എസ്.ഐമാരായ സി. ജെ. ജോണ്‍സണ്‍, പുണ്യദാസ് എന്നിവര്‍ക്കെതിരെയാണ് നടപടി. ദേവികുളം സബ് കളക്ടര്‍ വി. ശ്രീറാമിന്റെയും ഒപ്പമെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെയും നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാണ് നടപടി. മെയ് 25ന് ഇരുവരും ഹാജരാകണമെന്നും വിശദീകരണം നല്‍കണമെന്നുമാണ് അറിയിച്ചിരിക്കുന്നത്. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇരുവരും വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം തടയാനെത്തിയ സബ് കലക്ടര്‍ അടങ്ങുന്ന റവന്യൂ ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. എന്നാല്‍ സബ് കലക്ടര്‍ ആവശ്യപ്പെട്ടിട്ടും സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ രണ്ട് എസ് ഐ മാരും വിസമ്മതിക്കുകയായിരുന്നു.