ഫാത്തിഹ് യൂനിവേഴ്സിറ്റി- മര്‍കസ് അക്കാദമിക സഹകരണത്തിന് ധാരണ

Posted on: May 19, 2017 11:57 am | Last updated: May 19, 2017 at 11:57 am
SHARE
അക്കാദമിക് സഹകരണത്തിനുള്ള ഫാത്തിഹ് യൂനിവേഴ്സിറ്റി- മര്‍കസ് ധാരണാപത്രത്തില്‍ ഡോ. ഫഹ്‌മെദ്ദീന്‍ ബസ്സര്‍, ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ ഒപ്പുവെക്കുന്നു.

ഇസ്താംബൂള്‍(തുര്‍ക്കി): ഇസ്താംബൂളിലെ പ്രശസ്തമായ ഫാത്തിഹ് സുല്‍ത്താന്‍ മെഹ്മദ് യൂണിവേഴ്സിറ്റിയുമായി അക്കാദമിക രംഗത്തെ പരസ്പര സഹകരണത്തിന് മര്‍കസ് ധാരണാപത്രം ഒപ്പുവെച്ചു. ഇതോടെ ഇരു സ്ഥാപങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകള്‍ പഠിക്കാന്‍ അവസരമൊരുങ്ങും. വിദ്യാര്‍ഥി-ഗവേഷക കൈമാറ്റം, സംയുക്ത് ബിരുദ കോഴ്‌സുകള്‍, ശാസ്ത്രീയ ഗവേഷണങ്ങള്‍, ഹ്രസ്വകാല കോഴ്സുകള്‍, വര്‍ക്ക്‌ഷോപ്പുകളുടെയും സെമിനാറുകളുടെയും സംഘാടനം എന്നിവയും ധാരണാപത്രത്തില്‍ ഭാഗമായി നടക്കും.
ഫാത്തിഹ് യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന ചടങ്ങില്‍ വൈസ് റെക്റ്റര്‍ ഡോ. ഫഹ്‌മെദ്ദീന്‍ ബസ്സര്‍, മര്‍കസ് ഡയറക്ടര്‍ ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിക്ക് ധാരണാപത്രം കൈമാറി. മര്‍കസ് എച്ച് ആര്‍ മാനേജര്‍ അമീര്‍ ഹസ്സന്‍, ഇ പി സ്വാലിഹ് നൂറാനി സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here