ശമ്പളം നേരിട്ട് എത്തിക്കാന്‍ യു എ ഇ എക്‌സ്‌ചേഞ്ചിന്റെ മൊബൈല്‍ സംവിധാനം

Posted on: May 18, 2017 9:00 pm | Last updated: May 18, 2017 at 9:12 pm
യു എ ഇ എക്‌സ്‌ചേഞ്ച് മൊബൈല്‍ എ ടി എം സംവിധാനമടങ്ങുന്ന വാഹനത്തിന് മുന്നില്‍ ഗ്രൂപ്പ് സി ഇ ഒ പ്രമോദ് മങ്ങാട്ട്, അബ്ദുല്‍ കരീം അല്‍ ഖാഇദ്, ഗോപകുമാര്‍ ഭാര്‍ഗവന്‍ തുടങ്ങിയവര്‍

ദുബൈ: വേതന സംരക്ഷണ സമ്പ്രദായത്തിന്റെ ഭാഗമായുള്ള ശമ്പളം തൊഴിലാളികള്‍ക്ക് നേരിട്ട് എത്തിക്കാന്‍ മൊബൈല്‍ സംവിധാനം ഏര്‍പെടുത്തിയെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സി ഇ ഒ പ്രമോദ് മങ്ങാട് പറഞ്ഞു. യു എ ഇ യിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്കു ഇത് ഗുണകരമാകും.

കമ്പനികള്‍ തങ്ങളുടെ തൊഴിലാളികള്‍ക്കു ശമ്പളം വിതരണം ചെയുന്നത് മണിഎക്‌സ്‌ചേഞ്ചുകള്‍ വഴിയാണ്. തൊഴിലാളികള്‍ ശമ്പളം കൈപ്പറ്റാന്‍ എക്‌സ്‌ചേഞ്ചില്‍ എത്തേണ്ടതില്ല. എക്‌സ്‌ചേഞ്ച് വാഹനം തൊഴിലാളികളുടെ അടുത്തെത്തും. ഇതിനായി എ ടി എം ഉള്‍പെടുന്ന വാഹനങ്ങള്‍ തയ്യാറായി. പ്രമോദ് പറഞ്ഞു. എക്‌സ്‌ചേഞ്ചിന്റെ സ്മാര്‍ട്ട് പേയ്‌മെന്റ് 11-ാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ആഘോഷ ചടങ്ങില്‍ ഇതിന്റെ ഉദ്ഘാടനം നടന്നു. യു എ ഇ കണ്‍ട്രി ഹെഡ് അബ്ദുല്‍ കരീം അല്‍ ഖാഇദ്, സി എം ഒ ഗോപകുമാര്‍ ഭാര്‍ഗവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.