ജിപ്‌സം അഴിമതി: ഫാക്ട് മുന്‍ ചെയര്‍മാനെ സി ബി ഐ ചോദ്യം ചെയ്തു

Posted on: May 18, 2017 1:10 pm | Last updated: May 18, 2017 at 3:00 pm

കൊച്ചി: ഫാക്ടിലെ ജിപ്‌സം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ചെയര്‍മാനും സി എം ഡി യുമായ ജയ്‌വീര്‍ ശ്രീവാസ്തവയെ സി ബി ഐ ചോദ്യം ചെയ്തു. കൊച്ചിയില്‍ സി ബി ഐ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സ്വകാര്യ കമ്പനിക്ക് കുറഞ്ഞ വിലക്ക് ജിപ്‌സം വില്‍പ്പന നടത്തിയത് മൂലം എട്ട് കോടിയോളം രൂപ സര്‍ക്കാറിന് നഷ്ടമുണ്ടായതായി സി ബി ഐ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജയ്‌വീര്‍ ശ്രീവാസ്തവയെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടക്കമുള്ളവരെ പ്രതിചേര്‍ത്തു കേസെടുത്തത്. കേസിലെ ഒന്നാം പ്രതിയാണ് ജയ്‌വീര്‍ ശ്രീവാസ്തവ.