National
കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മധ്യപ്രദേശിലെ ഭട്ഗറിലായിരുന്നു അന്ത്യം. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ദവെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളില്‍ അംഗമായിരുന്നു. നര്‍മദാ നദി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ദവെ ശ്രദ്ധേയനായത്.
1956 ജൂലൈ ആറിന് ഉജ്ജയിനിയിലായിരുന്നു ജനനം. 2016 ജൂലൈ ആറിനാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി അനില്‍ മാധവ് ദവെ ചുമതലയേറ്റത്. ദവെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
---- facebook comment plugin here -----


