മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെയും മകന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്

Posted on: May 16, 2017 10:34 am | Last updated: May 16, 2017 at 2:24 pm

ചെന്നൈ: മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. 2008ല്‍ മീഡിയ കമ്പനിക്ക് വിദേശനിക്ഷേപത്തിനു കാര്‍ത്തിയുടെ കമ്പനി സഹായം നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പതിനാലോളം സ്ഥലങ്ങളിലാണ് സിബിഐ രാവിലെ മുതല്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.

ചിദംബരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ്‌സിബിഐ റെയ്‌ഡെന്ന് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ആരോപിച്ചു. ചിദംബരത്തെ ലക്ഷ്യം വച്ചാണ് അവരുടെ പ്രവൃത്തികള്‍. മാധ്യമങ്ങളില്‍ ഇടം നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.