ഗവര്‍ണര്‍ക്കെതിരെയുള്ള പ്രസ്താവന: ശോഭാ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വം

Posted on: May 15, 2017 4:58 pm | Last updated: May 15, 2017 at 11:17 pm

ന്യൂഡല്‍ഹി: നീതി നടപ്പാകാന്‍ സാധിക്കില്ലെങ്കില്‍ ഗവര്‍ണര്‍ പദവി ഒഴിയണമെന്ന് വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വം രംഗത്തെത്തി.

ഗവര്‍ണറുടെ ഭരണഘടനാപദവി മാനിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ആക്രമണം തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയത് ചട്ടങ്ങള്‍ പാലിച്ചാണെന്നും രാജീവ് പ്രതാപ് റൂഡി വ്യക്തമാക്കി.

എന്നാല്‍ ഗവര്‍ണര്‍ക്കെതിരെയുള്ള വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് പിന്നീട് നടന്ന വാര്‍ത്താ സമ്മേളനത്തിലും ശോഭാസുരേന്ദ്രന്‍ വ്യക്തമാക്കിയത്. മന്ത്രിയുടെ പ്രസ്താവന തനിക്കെതിരെയെല്ലന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.