കണ്ണൂർ കൊലപാതകം സിപിഎം ആഘോഷിക്കുന്നുവെന്ന് കുമ്മനം; തെളിവായി വീഡിയോയും

Posted on: May 13, 2017 4:31 pm | Last updated: May 13, 2017 at 4:33 pm

കണ്ണൂർ: ജില്ലയിൽ ഇന്നലെ കൊല്ലപ്പെട്ട മണ്ഡൽ കാര്യവാഹക് ബിജുവിൻറെ മരണം കണ്ണൂരിലെ സഖാക്കൾ ആഘോഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ഇതിന് തെളിവായി ട്വീറ്ററിൽ ഒരു വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു. രാത്രിയിൽ പകർത്തിയ വിഡിയോയിൽ കുറെ യുവാക്കൾ ബാന്‍ഡ് മേളവുമായി നടന്ന് നീങ്ങുന്നതും നൃത്തം വയ്ക്കുന്നതും അവ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്.

ആർ എസ് എസ് പ്രവർത്തകൻറെ കൊലപാതകത്തിൽ ആഹ്‌ളാദം അർപ്പിച്ചു പാപ്പിനിശ്ശേരിയിൽ നടന്ന സിപിഎം പ്രാദേശിക ആഘോഷമാണെന്നാണ് കുമ്മനം രാജശേഖരന്റെ ഓഫീസ് നൽകുന്ന വിശദീകരണം.

കുമ്മനം രാജ ശേഖരൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ :-