Connect with us

Sports

ഐ എസ് എല്ലില്‍ മൂന്ന് പുതിയ ടീമുകള്‍: തിരുവനന്തപുരത്തിന് അവസരം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) ഫുട്‌ബോളില്‍ കേരളത്തിന് രണ്ടാമത്തെ ടീമിനെ സ്വന്തമാക്കുവാന്‍ അവസരം. ലീഗ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ് എസ് ഡി എല്‍) തയ്യാറാക്കിയ ലേലപ്പട്ടികയില്‍ തിരുവനന്തപുരം ഇടം പിടിച്ചിട്ടുണ്ട്. നിലവില്‍ കൊച്ചി കേന്ദ്രമായി കേരളബ്ലാസ്റ്റേഴ്‌സ് ഐ എസ് എല്ലില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്.

ഈ മാസം പന്ത്രണ്ട് മുതല്‍ 24 വരെ അപേക്ഷ സ്വീകരിക്കും. മൂന്ന് ടീമുകളെ കൂടി ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, തിരുവനന്തപുരം ഉള്‍പ്പടെ പത്ത് നഗരങ്ങള്‍ക്കാണ് ഐ എസ് എല്‍ സംഘാടകരമായ എഫ് എസ് ഡി എല്‍ പരിഗണന നല്‍കിയിട്ടുള്ളത്. അഹമ്മദാബാദ്, ബെംഗളുരു, ക
ട്ടക്ക്, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷദ്പുര്‍, കൊല്‍ക്കത്ത, റാഞ്ചി, സിലിഗുരി എന്നിങ്ങനെയാണ് പട്ടികയിലുള്ള നഗരങ്ങള്‍.
2017-18 സീസണില്‍ പതിനൊന്ന് ടീമുകളായിരിക്കും ഐ എസ് എല്‍ കളിക്കുക. നിലവില്‍ എട്ട് ടീമുകളാണുള്ളത്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ചെന്നൈയിന്‍ എഫ് സി, ഡല്‍ഹി ഡൈനമോസ്, എഫ് സി ഗോവ, എഫ് സി പൂനെ സിറ്റി, കേരള ബ്ലാസ്റ്റേഴ്‌സ്, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി, മുംബൈ സിറ്റി എഫ് സി എന്നിങ്ങനെയാണ് പ്രാരംഭ സീസണ്‍ മുതലുള്ള ടീമുകള്‍.
ഐ എസ് എല്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന ഫ്രാഞ്ചൈസികള്‍ക്ക് മാത്രമേ പരിഗണന നല്‍കൂ. ഹോം സ്‌റ്റേഡിയം, യൂത്ത് അക്കാദമി എന്നിവയെല്ലാം നിര്‍ബന്ധമാണ്.
കൊല്‍ക്കത്തയില്‍ നിന്നുള്ള ഫ്രാഞ്ചൈസി പരിഗണിക്കപ്പെട്ടാല്‍ അടുത്ത രണ്ട് സീസണുകളിലേക്ക് പുതിയ ടീമിന് ഹോം ഗ്രൗണ്ട് കൊല്‍ക്കത്തക്ക് പുറത്തേ അനുവദിക്കൂ.
2014 മുതലാണ് ഐ എസ് എല്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ തരംഗമായത്. കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് സംഘാടകരെ അതിശയിപ്പിക്കുന്ന കാണിക്കൂട്ടം. അതുകൊണ്ടു തന്നെയാണ് ലേലപ്പട്ടികയില്‍ കേരളത്തിന് വീണ്ടും പരിഗണന ലഭിച്ചത്.

Latest