Connect with us

Sports

പോഗ്ബ ട്രാന്‍സ്ഫറില്‍ ഫിഫ അന്വേഷണം

Published

|

Last Updated

സൂറിച്ച്; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയുടെ ട്രാന്‍സ്ഫറിനെ കുറിച്ച് ഫിഫ അന്വേഷണം തുടങ്ങി. പോഗ്ബയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് ഫിഫ ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ കൈമാറ്റത്തുകയില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവെന്റസില്‍ നിന്നാണ് പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയത്. 115.98 ദശലക്ഷം ഡോളറിന് അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍.

നേരത്തേ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്‌സ്പറില്‍ നിന്നും വെയ്ല്‍സ് താരം ഗാരത് ബെയ്‌ലിനായി സ്പാനിഷ് വമ്പന്മാരായ റയല്‍ മുടക്കിയ 110.84 ദശലക്ഷം ഡോളറിന്റെ റെക്കോഡാണ് ഫ്രഞ്ച് താരം തിരുത്തിയെഴുതിയത്. മാഞ്ചസ്റ്ററിലെത്തി ഒരു വര്‍ഷമാകുന്നതിനിടെയാണ് ഫിഫയുടെ അന്വേഷണം. ഫുട്‌ബോള്‍ ലോകത്തെ കച്ചവടങ്ങളെക്കുറിച്ച് ദി ഫുട്‌ബോള്‍ ലീക്‌സ് എന്ന പേരില്‍ ജര്‍മനിയില്‍ നിന്ന് പുത്തുവന്ന വിവരങ്ങളാണ് അന്വേഷണത്തിന് ആധാരം. സാധാരണ ഗതിയില്‍ നടക്കുന്ന വിവര ശേഖരണം ആയിരിക്കില്ല പോഗ്ബയുടെ കാര്യത്തില്‍ ഉണ്ടാകുകയെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.
മാഞ്ചസ്റ്റിലെത്തിയ പോഗ്ബക്ക് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ലേ ഹാവ്‌റേയിലൂടെ ഉയര്‍ന്നുവന്ന പോഗ്ബ 2012 ലാണ് യുവന്റസിലെത്തിയത്. യുവന്റസിനായി 178 മത്സരങ്ങളില്‍ 38 ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു. നാല് സീരി എ കിരീടങ്ങളും രണ്ടു കോപ്പാ ഇറ്റാലിയ ട്രോഫികളിലും യുവെന്റസിനൊപ്പം പങ്കാളിയായ പോഗ്ബ 2015 ഫൈനലില്‍ ബാര്‍സലോണയോട് തോറ്റ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും പോര്‍ച്ചുഗലിനോട് തോറ്റ 2016 യൂറോ ഫ്രഞ്ച് ടീമിലും അംഗമായിരുന്നു.

---- facebook comment plugin here -----